കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും. ഇരുപത്തെട്ടാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് Corrin wood ഫോറസ്റ്റ് റിക്രിയേഷൻ ഏരിയയിൽ നിന്നും ആരംഭിക്കുന്ന കുരിശിൻ്റെ വഴിയിൽ നുറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. തിരുക്കർമ്മങ്ങൾക്ക് Cork Syro Malabar Church Community Chaplain Rev. Fr. Jilson Kokkandathil മുഖ്യ കാർമ്മികനായിരിക്കും. കുരിശിന്റെ വഴിയിലെ പ്രസിദ്ധമായ വിലാപഗാനങ്ങളുടെ മാറ്റൊലികൊണ്ട് Corrin wood മലനിരകളിലെ വനാന്തരങ്ങൾ ഭക്തിസാന്ദ്രമാകും.
എല്ലാ വർഷവും വലിയ നോമ്പുകാലത്ത് സ്വദേശീയരും വിദേശിയരുമായി ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും, ഈശോയുടെ പീഡാനുഭവയാത്രയെപ്പറ്റി ധ്യാനിച്ചു കൊണ്ടും കോറിൻ വുഡ് കുരിശുമലയിൽ കുരിശിൻ്റെവഴി നടത്താറുണ്ട്.
കുരിശിന്റെവഴി തിരുകർമ്മങ്ങൾക്കുശേഷം Corrin Wood മലയുടെ താഴ്‌വാരത്ത്, നടത്തുകൈക്കാരൻ Saji Sebastian ൻ്റെയും കൂട്ടു കൈക്കാരൻമാരായ Sibin k Abraham ന്റെയും Jobin Jose ന്റെയും നേതൃത്വത്തിൽ പ്രതിനിധിയോഗ അംഗങ്ങൾ തയ്യാറാക്കുന്ന നോമ്പുകാലത്തെ ലളിതമായ ഭക്ഷണപാരമ്പര്യമായ കഞ്ഞിയും പയറും മാങ്ങാ അച്ചാറും ഉൾപ്പെടുത്തിയ നാടൻ ഭക്ഷണത്തിൻ്റെ രുചികൂട്ടുകൾ നുകർന്ന് സഭാസമൂഹം കൂട്ടായ്മയും സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കും.
നമ്മുടെ കർത്താവീശോമിശിഹായുടെ പീഢാനുഭവത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് കുരിശിന്റെ വഴിയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ മാർച്ച് 28ആം തീയതി ശനിയാഴ്ച 2 pm ന് Fermoy Corrin Wood Forest Recreational area യിൽ എത്തിച്ചേരണമെന്ന് Chaplain Rev. Fr. Jilson Kokkandathil സ്നേഹപൂർവ്വം അറിയിച്ചു.
പാർക്കിംഗ്.
https://maps.app.goo.gl/nkweUo97VyDVpuug7?g_st=iw
കാർ പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ഈ വർഷം വളരെ താല്പര്യപൂർവ്വം കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്നത് പരിഗണിച്ച്, കാറുകൾ വളരെ ഒതുക്കി പരസ്പരം സപ്പോർട്ട് ചെയ്തുകൊണ്ട് പാർക്ക് ചെയ്യാം.
കാലാവസ്ഥ.
ഉയർന്ന പ്രദേശമായതിനാൽ തണുത്ത കാറ്റ് വീശാൻ സാധ്യതയുള്ളതുകൊണ്ട് ഉചിതമായ വസ്ത്രങ്ങളും ജാക്കറ്റുകളും ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
വേസ്റ്റ് മാനേജ്മെൻ്റ്
ഭക്ഷണം കഴിച്ചതിനുശേഷം വേസ്റ്റ് ബിൻബാഗുകളിൽ മാത്രം നിക്ഷേപിക്കുന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































