പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട് ഈ കേന്ദ്രത്തിൽ. ശരാശരി 26.7 ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ് വെയ്റ്റിംഗ് പീരിയഡ്.46.3% എന്ന ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ വിജയ നിരക്കും ഉയർന്ന ഡിമാൻഡും ഉള്ള കേന്ദ്രമാണിത്. 42.3% എന്ന കുറഞ്ഞ വിജയ നിരക്കും, ഉയർന്ന അപേക്ഷകളുടെ എണ്ണവും , ഓരോ മാസവും ഗണ്യമായ എണ്ണം അപ്പോയിന്റ്‌മെന്റുകൾ നഷ്ടപ്പെട്ട ഫിംഗ്‌ലാസ് ആണ് രണ്ടാം സ്ഥാനത്ത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

കൂടുതൽ കാത്തിരിപ്പ് സമയം, നഷ്‌ടമായ അപ്പോയിന്റ്‌മെന്റുകൾ, പരിമിതമായ ടെസ്റ്റ് ലഭ്യത എന്നിവയെല്ലാം ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യുന്നത് പഠിതാക്കളായ ഡ്രൈവർമാർക്ക് ഏറെ ബുദ്ധിമുട്ടായി മാറ്റുന്നു. ചിൽ ഇൻഷുറൻസിന്റെ പുതിയ ഡാറ്റ പ്രകാരം ഈ ബുദ്ധിമുട്ട് ഡബ്ലിനിലും വ്യാപകമാണ്. നിരവധി ടെസ്റ്റ് സെന്ററുകൾ ഉയർന്ന തോതിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നുണ്ട്, ഇടയ്ക്കിടെയുള്ള നോ-ഷോകളും ശരാശരിയേക്കാൾ കൂടുതൽ കാത്തിരിപ്പ് സമയങ്ങളും കൈകാര്യം ചെയ്യുന്നു. Clifden, Loughrea, Tuam എന്നിവയുൾപ്പെടെ നിരവധി ഉയർന്ന പ്രകടനമുള്ള ടെസ്റ്റ് സെന്ററുകൾ ഉള്ള ഗാൽവേ മികച്ച മേഖലയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിജയ നിരക്കുകൾ, കുറഞ്ഞ നോ-ഷോ കണക്കുകൾ, ന്യായമായ കാത്തിരിപ്പ് കാലയളവുകൾ എന്നിവയാണ് ഗാൽവേയുടെ പ്രേത്യേകത.
രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള 10 പരീക്ഷാ കേന്ദ്രങ്ങൾ ഇവയാണ്:
- 1. Tallaght, Co. Dublin
- 2. Finglas, Co. Dublin
- 3. Cork (Wilton), Co. Cork
- 4. Dun Laoghaire / Deansgrange, Co. Dublin
- 5. Mulhuddart, Co. Dublin
- 6. Charlestown (Dublin), Co. Dublin
- 7. Waterford, Co. Waterford
- 8. Raheny, Co. Dublin
- 9. Navan, Co. Meath
- 10. Killester, Co. Dublin
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































