സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.
പിതാക്കന്മാരെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യ പ്രശ്നത്തിൽ ഉടനടി മാറ്റങ്ങൾ സംഭവിക്കുന്നില്ല. കുഞ്ഞ് ജനിച്ച് ഏകദേശം ഒരു വർഷത്തിനുശേഷമാണ് അച്ഛന്മാരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ സാധാരണയായി കണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഗർഭകാലത്തും കുഞ്ഞിന്റെ ജീവിതത്തിന്റെ ആദ്യ കുറച്ച് മാസങ്ങളിലും അച്ഛന്മാർക്ക് സന്തോഷം അനുഭവപ്പെടുന്നുണ്ടെങ്കിലും കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോഴേക്കും വിഷാദത്തിനും കടുത്ത സമ്മർദ്ദത്തിനും ഉള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ മിക്ക പുരുഷന്മാരും ഇത് കണ്ടെത്തുന്നത് വെെകുന്നു. അതായത് രോഗനിർണയം നടത്തുമ്പോഴേക്കും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നതായി പഠനത്തിൽ പറയുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































