gnn24x7

“ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്…”ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർ എത്തി.

0
38
gnn24x7

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടിരിക്കുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ചിത്രത്തിനു വേണ്ടി ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരുന്നു.
ഒരു റേഡിയോ സ്റ്റേഷനിലെ അവതാരികയുടെ ചോദ്യവും സേതുവിൻ്റെ മറുപടിയിലൂടെയുമായിരുന്നു ആ ഗാനം എത്തിയത്. ഗാനത്തിൻ്റെ അവതരണത്തിലെ പുതുമയും,  കൗതുകകരമായ ദൃശ്യാവിഷ്‌ക്കാരവും കൊണ്ട് നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിച്ചത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലറിൻ്റെ ആരംഭവും ഒരു റേഡിയോ സ്റ്റേഷനിൽ തിന്നാണ്.
അവതാരിക സേതുവിനോടുള്ള ചോദ്യവും അതിനുള്ള സേതുവിൻ്റെ മറുപടി പോലെയുമാണ് ട്രയിലർ എത്തിയിരിക്കുന്നത്. ഇതിലൂടെ സേതുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എന്ന് വ്യക്തമാകുന്നു.
ആ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നു.
രസാകരമായി ആരംഭിക്കുന്ന ട്രയിലർ എത്തപ്പെടുന്നത്  തോക്കിൻ മുനയിൽ നിന്നും ചീറിപ്പറയുന്ന വെടിയുണ്ടകൾക്കിടയിലേക്കാണ്. ഗംഭീരം മായ ആക്ഷൻ രംഗങ്ങളാണ് ട്രയിലറിൻ്റെ ക്ലൈമാക്‌സിൽ കാണാൻ കഴിയുന്നത്.
ട്രയിലറിൻ്റെ ഭാഗങ്ങളിലേക്കൊന്നു കടന്നുചെല്ലാം.

“ഹലോ നമസ്ക്കാരം
റ്റൊമാറ്റോ റേഡിയേയിലേക്കു സ്വാഗതം….
ആരാണു സംസാരിക്കുന്നത്?
“ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പെട്ടി എന്ന സ്ഥലത്തു നിന്ന് …
പറ സേതു … പ്രകൃതിരമണീയമായ തിരുനെല്ലിയിലെ.. പ്രശാന്തമായ കുളിരിൽ എന്താണു ചെയ്യുന്നത്?
എടാ സതു ഒരു പേഷ്യൻ്റെ് വാളു വച്ചിരിക്കുവാ…വല്ലാത്ത നാറ്റം…. ഒന്നു വന്നു തൊടക്കെടാ…
സേതൂ… ഓഫീസ്സിൽ അസിസ്റ്റൻ്റൊന്നല്ലേ പറഞ്ഞത്…?
ശർദ്ദിലിന് എന്തു തസ്‌തികാ മിനി …?
വിപ്ലവകാരികൾക്ക് ഈ വേദനയൊന്നും പ്രശ്‌നമല്ലല്ലോ അല്ലേ?
ട്രയിലറിലെ പ്രസ്‌ക്തമായ സംഭാഷണങ്ങളും അതിനനുസരിച്ചുള്ള ദൃശ്യങ്ങളുമായി എത്തിയ ഈ ട്രയിലർ ഇതിനകം വലിയ തരംഗം തന്നെ സോഷ്യൽ മീഡിയായിൽ സൃഷ്ടിച്ചിരിക്കുന്നു .
എന്നും പുതുമകളുമായി എത്തുന്ന രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ വയനാടിൻ്റെ പശ്ചാത്തലത്തിൽ കൂടി പ്രേഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന തെന്ത് ?
വയനാടൻ മലനിരകൾ
എന്നും ദുരുഹത നിറഞ്ഞതാണ് സയുധ
സമരങ്ങളുടെ ഒരു കാലഘട്ടത്തിലെ പ്രധാന പണിപ്പുരയും വയനാടു തന്നെ.
ഈ മലനിരകളുടെ
ഉള്ളറകളിൽ നീറിപ്പുകയുന്നതെന്ത്?
ഗൗരവ പരമായ ഒരു കഥ തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ
ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും… ഈ ചിത്രം.
മാജിക്ക് ഫ്രെയിം ഉദയാ പിക്ച്ചേഴ്‌സ് എന്നീ ബാനറുകളിലായി
ലിസ്റ്റിൻ സ്റ്റീഫനും , കുഞ്ചാകോ ബോ
ബനും  ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രത്തിൻ്റെ പ്രൊസ്റ്റ് പ്രൊഡക്ഷനുകൾ പൂർത്തിയായി വരുന്നു.
ഏപ്രിൽ പതിനഞ്ചിന് ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുന്നോടിയായിട്ടാണ് ഇപ്പോൾ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, ചിദംബരം, സജിൻ ഗോപു എന്നിവരാണ് ഈ ട്രയിലറിലെ ദൃശ്യങ്ങളിൽ പ്രകടമാകുന്നത്.
വിഷുക്കാലത്ത് ചിരിക്കാനും ചിന്തിക്കാനുമായി രതീഷ് ബാലകൃഷ്‌ണ പൊതുവാളിൻ്റെ ഒരു വിഷുകൈനീട്ടം എന്ന് ഈ ചിത്രത്തേക്കുറിച്ച് ഒറ്റ വാക്കിൽ പറയാം.
മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ സുധീഷ്, രാജേഷ് മാധവൻ, ചിദംബരം, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം.
ഛായാഗ്രഹണം – അർജുൻ സേതു.
എഡിറ്റിംഗ്-മനോജ് കണ്ണോത്ത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ.
ലൈൻ പ്രൊഡ്യൂസേർസ് – സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്.
പ്രൊജക്റ്റ് ഹെഡ് – അഖിൽ യശോധരൻ.
ഡിസ്ട്രിബ്യൂഷൻ ഹെഡ് – ബബിൻ ബാബു.
ആർട്ട് – ഇന്ദുലാൽ കവീദ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യാം – ഡിസൈൻ- മെൽവി ജെ.
പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
മാജിക്ക് ഫ്രെയിം റിലീസ്. ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7