gnn24x7

ഇറാനിൽ നിന്ന് എണ്ണ കടത്തിയ കൂറ്റൻ കപ്പൽ അമേരിക്കൻ പിടിച്ചെടുത്തു; പിന്നാലെ  മുന്നറിയിപ്പ്

0
35
gnn24x7

വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക രാജ്യത്തിന്‍റെ പതാകയോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത ‘എം/ടി മജസ്റ്റിക് എക്സ്’ (M/T Majestic X) എന്ന കപ്പലാണ് രാത്രികാലങ്ങളിൽ നടന്ന രഹസ്യ നീക്കത്തിലൂടെ യുഎസ് സൈന്യം തടഞ്ഞത്. 

ഇറാനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധം ലംഘിച്ച് ഇന്ധനം കടത്താനുള്ള നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്‍റഗൺ വ്യക്തമാക്കി.

ഇറാൻ എണ്ണയുമായി സഞ്ചരിക്കുന്ന ഇത്തരം കപ്പലുകളെ ലോകത്തിന്‍റെ ഏത് ഭാഗത്ത് വെച്ചും തടയുമെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അമേരിക്ക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഈ ആഴ്ചയിൽ തന്നെ സമാനമായ രീതിയിൽ ‘എം/ടി ടിഫാനി’ എന്ന മറ്റൊരു കപ്പലും യുഎസ് സൈന്യം പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര സമുദ്രപരിധി ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കുള്ള ഒളിത്താവളമല്ലെന്ന കർശന നിലപാടിലാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7