gnn24x7

രണ്ട് വയസ്സുകാരനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ മാതാപിതാക്കൾക്ക് കഠിനതടവ്

0
21
gnn24x7

കണക്റ്റിക്കട്ട്: കണക്റ്റിക്കട്ടിൽ രണ്ട് വയസ്സുകാരനായ മകൻ ലിയാം റിവേര ക്രൂരമായ പീഡനത്തിനിരയാക്കിയതിനെ തുടർന്ന്‌ കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്ക് കഠിനതടവ്. കുട്ടിയുടെ അമ്മ ഐറിസ് റിവേര-സാന്റസിന് 20 വർഷവും പിതാവ് എഡ്ഗർ ഇസ്മലേജിന് 18 വർഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.

ലിയാമിനെ പ്ലാസ്റ്റിക് ബാഗിലാക്കി പാർക്കിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിൽ മാരകമായ പരിക്കുകളും പോഷകാഹാരക്കുറവും ദൃശ്യമായിരുന്നു. കൊലപാതകത്തിൽ ആർക്കാണ് നേരിട്ട് പങ്കുള്ളതെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ പീഡനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പരമാവധി ശിക്ഷ നൽകിയത്. മാതാപിതാക്കളുടെ ക്രൂരതയെ കോടതി അതിശക്തമായി അപലപിച്ചു. മുൻപ് കുട്ടിയെ ദത്തെടുത്ത് വളർത്തിയിരുന്ന വളർത്തമ്മയുടെ സാക്ഷിമൊഴിയും വിധിയിൽ നിർണ്ണായകമായി.

റിപ്പോർട്ട്: പി.പി.ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7