gnn24x7

DMA അയർലണ്ട് പൂരം 2026 മെയ് 16ന് 

0
31
gnn24x7

സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00 PM വരെ GORMANSTON പാർക്കിൽ Co. Meath വച്ച് നടക്കും.

VISAWAS FOODS സ്പോൺസർ ചെയ്യുന്ന അയർലണ്ട് പൂരത്തിന്റെ ഗസ്റ്റായി മലയാള സിനിമയിലെ പ്രമുഖ നടനും ഈ വർഷത്തെ മികച്ച സിനിമാ നടനുള്ള അവാർഡ് കരസ്ഥമാക്കിയ ASIF ALI എത്തുന്നു. അയർലണ്ട് പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന ഓൾ യൂറോപ്പ് CINEMATIC DANCE COMPETITIONൽ യൂറോപ്പിലെ തന്നെ പ്രമുഖരായ 16 ടീമുകൾ മാറ്റിവയ്ക്കുന്നു. അതുപോലെതന്നെ   ഇന്ത്യയിലെ പ്രമുഖ ബ്രാൻഡ് ആയ മിലനും FINMOUND certified accountantഉം ചേർന്ന് നടത്തുന്ന GLAM യൂറോപ്പ് ഫാഷൻ ഷോയിൽ യൂറോപ്പിലെ പ്രമുഖ മോഡലുകൾ മത്സരിക്കുന്ന അയർലണ്ട് പൂരത്തിന്റെ സമാപനത്തിന് മലയാള സിനിമയിലെ പിന്നണി ഗായകനായ അഫ്സൽ നയിക്കുന്ന സംഗീതവിരുന്നും, DJയും കൊതി നുകരുന്ന ഫുഡ് സ്റ്റാളുകളും ഷോപ്പിംഗ് സ്റ്റാളുകളും കുട്ടികൾക്ക് കളിക്കാവുന്ന റൈഡുകളും ഒരുക്കിയിരിക്കുന്നു. 

ഡാൻസ് കോമ്പറ്റീഷൻ വിധികർത്താക്കളായി സിനിമ സംവിധായകൻ ജിസ് ജോയും ചലച്ചിത്ര താരവും നർത്തകിയുമായ പാർവതിയും ഗ്രേസും ഫാഷൻ ഷോയുടെ വിധികർത്താക്കളായി മിലൻ ഷെളിയും ടീമും എത്തുന്നു. അയർലണ്ട് പൂരത്തിന് എത്തുന്നവർക്കായി 4000ത്തിലധികം കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഡബ്ലിന് അടുത്തുള്ള GORMANSTON CO.MEATH, പാർക്കിലാണ് പരിപാടി. വേഗം കാർ പാർക്കിങ്ങിനായി www.dmadrogheda.ie എന്ന വെബ്സൈറ്റിൽ പോയി ബുക്ക് ചെയ്യൂ.

പ്രവേശനം തികച്ചും സൗജന്യം…

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7