ജോർജ് കുട്ടിയേയും കുടുംബത്തേയും ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളി പ്രേഷകർക്കു മുന്നിലേക്ക് ആ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന ദൃശ്യം 3-യുടെ വരവിൻ്റെ മുന്നോടിയായുള്ള ട്രയിലർ എത്തി.
ജീത്തു ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
മെയ് ഒമ്പത് ശനിയാഴ്ച്ച ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറപ്രവർത്ത
കരും പങ്കെടുത്ത ചടങ്ങിലൂടെയാണ് ട്രയിലർ പ്രകാശനം നടന്നത് .
ഒരു ദുരന്തത്തിൻ്റെ വേട്ടയാടലുമായി ജീവിക്കുന്ന ജോർജ് കുട്ടിയുടേയും കുടുംബത്തിൻ്റെ സംഘർഷങ്ങളാണ് ദൃശ്യം സിനിമകളെ മുന്നോട്ടു നയിക്കുന്നത്.
ദൃശ്യത്തിൽ തുടങ്ങി… ദൃശ്യം 2 വിലും ഈ സംഘർഷം തന്നെയാണ് ജോർജ് കുട്ടിയേയും കുടുംബത്തേയും വേട്ടയാടുന്നത് .
ദൃശ്യം3 യിലും അതു തന്നെയാണ് നിഴലിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവിട്ട ട്രയിലറിലെ ഭാഗങ്ങൾ…
വേട്ടക്കാരുടെ മുന്നിൽ നിന്നും ബുദ്ധിപൂർവ്വമായി രക്ഷപെടാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയുടെ കരുനീക്കങ്ങൾ.
“നിങ്ങൾ എല്ലാവരും ഒരു റിയാലിറ്റി അക്സ്പ്റ്റ് ചെയ്യും…
പോലീസ്സിനും ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസ്സിൻ്റെ സത്യാവസ്ഥ എന്താണന്നു നന്നായിട്ടറിയാം ….
ജോർജുകുട്ടി തന്നെയല്ലേ പറഞ്ഞത്…. പ്രശ്‌നങ്ങളൊക്കെ തീർന്നു…ഇനി പേടിക്കാനൊന്നുമില്ലാന്ന്..
പോലീസ്സിൻ്റെ രീതികൾ മുൻകൂട്ടി കണ്ടു കളിക്കുന്ന ആളാണല്ലോ അയാൾ ….
അപ്പോൾ പൊലിസ്സുകാരും അയാളുടെ ഒരു ഫാനാണ്…..”
ട്രയിലറിൽ കേൾക്കുന്ന ഈ സംഭാഷണങ്ങൾ ചിത്രത്തിൻ്റെ കഥാഗതിയുടെ സാരംശം തന്നെയാണ്…
കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലാ… തുടരുകയാണ് എന്നു സൂചിപ്പിക്കുന്നു.
ജോർജുകുട്ടിയെ അനശ്വരമാക്കുന്ന
മോഹൻലാൽ ഈ കഥാപാത്രത്തെ കുറിച്ച് അനുസ്‌മരിക്കുന്നത് കേൾക്കുന്നത്
ഈ സന്ദർഭത്തിൽ ഏറെ ഉചിതമാകും ..
എൻ്റെ കഴിഞ്ഞ നാൽപ്പത്തിയെട്ടു വർഷത്തെ അഭിനയ ജീവിതത്തിൽ കിട്ടിയ രസകരമായ ഒരു ക്യാരക്ടറാണ്. ജോർജ് കുട്ടി .ആ ക്യാരക്ടർ എന്താണന്ന് എനിക്കു പോലും അറിയാത്ത തരത്തിൽ ജോർജ്കുട്ടി വേറൊരാളായിമാറി…
എൻ്റെ ഫാമിലിക്കൊന്നും സംഭവിക്കില്ല… അതിനു ഞാൻ വാക്കു തരുന്നു… ആ ഒറ്റ വാക്കിലാണയാളുടെ ജീവിതം”
മോഹൻലാൽ ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്…
അത്രമാത്രം ഈ കഥാപാത്രവുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്ന് മനസ്സിലാക്കാം.
ദൃശ്യം -3 യിൽ ജോർജ്കുട്ടിയുടെ കഥാപാത്രത്തിന് അഭിനയ സാധ്യതകൾ ഏറെയുണ്ടന്ന് സംവിധായകൻ ജീത്തു ജോസഫും അനുസ്‌മരിച്ചു
ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദൃശ്യം.
എല്ലാ ഭാഷക്കാരേയും ദേശക്കാരേയും ഒരു പോലെ ആകർഷിച്ച ചിത്രം. അതിൻ്റെ തുടർച്ചയായി എത്തുന്ന ദൃശ്യം – 3 യും ലോകമെമ്പാടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു
മോഹൻലാലിൻ്റെ ജന്മ ദിനമായ മെയ് ഇരുപത്തിയൊന്നിന് ചിത്രം പ്രദർശനത്തിന് എത്തുകയാണ്.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































