gnn24x7

Waterford Vikings Big Bash 2026 Season 5 ക്രിക്കറ്റ് ടൂർണമെൻ്റിൽ കിൽക്കനി വാരിയേഴ്സ് ഈ വർഷത്തെ ജേതാക്കൾ

0
20
gnn24x7

വാട്ടർഫോർഡിലെ Vikings Sports Complex വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെൻ്റിൽ, കിൽക്കനി കൗണ്ടിയിലെ Kilkenny Warriors Cricket Club ഈ വർഷത്തെ ‘ Big Bash Season 5’ ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  പന്ത്രണ്ടിൽപ്പരം ക്രിക്കറ്റ് ക്ലബുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ, ഗ്രൂപ്പ് തലം മുതൽക്കേ

ക്യാപ്റ്റൻ ജെറിൻ്റെ നേതൃത്വത്തിൽ 

 ആധികാരിക വിജയങ്ങൾ കരിസ്ഥമാക്കിയാണ് കിൽക്കനി വാരിയേഴ്സ് മുന്നേറിയത്. 

അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ Waterford Vikings ടീമിനെ പരാജയപ്പെടുത്തിയാണ് Kilkenny Warriors ഈ വർഷത്തെ ചാംപ്യൻ പട്ടം കരിസ്ഥമാക്കിയിരിക്കുന്നത്.  കൂടാതെ, ടൂർണമെൻ്റിലെ ടോപ് സ്കോറർ ആയിട്ട് Kilkenny Warriors ബാറ്റ്സ്മാൻ സഞ്ജുവിനെയും തിരഞ്ഞെടുത്തു. 

Spice Bazar Super Markets പ്രധാനപ്പെട്ട സ്പോൺസർഷിപ്പ് വഹിക്കുന്ന Kilkenny Warriors ക്ലബിന്, തുടർന്ന് ഭാവിയിലും  മികച്ച പ്രകടനങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റൻ ജെറിൻ ജോസഫും, വൈസ് ക്യാപ്റ്റൻ ടോണി മാർട്ടിൻ ജോസും ക്ലബ് മാനേജർ അനിൽ രാമപുരവും വാർത്ത കുറിപ്പിൽ അറിയിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7