gnn24x7

ILAIYARAAJA LIVE IN CONCERT: ഇനി 4 നാൾ.. വമ്പൻ ഗായക നിരയുമായി സംഗീത വിരുന്ന്..

0
43
gnn24x7

സംഗീതലോകത്തിന്റെ ഇതിഹാസം, സംഗീത മാന്ത്രികൻ ഇളയരാജയുടെ LIVE IN CONCERT 2026 ജൂൺ 26-ന് ഡബ്ലിനിൽ അരങ്ങേറും. ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ രാജാവ്, ശ്രീ. ഇളയരാജയുടെ സംഗീതജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായ MAESTRO ILAIYARAAJA LIVE IN CONCERT-ൽ പ്രമുഖ ഗായകരുടെ വമ്പൻ നിര അണിനിരക്കുന്നു. ഗംഗൈ അമരൻ, എസ്.പി. ചരണ്‍, മധു ബാലകൃഷ്ണൻ, ഹരിചരൺ, ശ്വേത മോഹൻ, യുഗേന്ദ്രൻ, മുഖേഷ് മുഹമ്മദ്, വിഭാവരി ആനന്ദ്, അനന്യ കുട്ലി, ശരത് സന്തോഷ്, ഷെൻബകരാജ്, ജിതിൻ രാജ്, പ്രിയ, അനിത, സുചിത്ര, ശ്രീഷ, വാസുദേവൻ തുടങ്ങിയ പ്രശസ്ത ഗായകർ പരിപാടിയിൽ പങ്കെടുക്കും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. ഇളയരാജയുടെ അനശ്വര ഗാനങ്ങളും പുതുതലമുറ ഗായകരുടെ പ്രകടനങ്ങളും കോർത്തിണക്കുന്ന സംഗീതവിരുന്ന് സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവം തന്നെയാണ് സമ്മാനിക്കുക. ഡബ്ലിനിലെ CCD വേദിയിൽ നടക്കുന്ന പരിപാടിക്കായുള്ള ടിക്കറ്റ് വിൽപ്പന അന്തിമ ഘട്ടത്തിലാണ്. നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യുക.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:
Bright AMJ Entertainments Ticket Page

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7