Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ തുടരുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി (NTA). പുതിയ കരട് ചട്ടങ്ങളിൽ ഇത് നിരോധിക്കാൻ പദ്ധതിയില്ലെന്ന് NTA വ്യക്തമാക്കി. നിലവിൽ ടാക്സി മീറ്ററിൽ ഈടാക്കാവുന്ന പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും, യാത്ര ബുക്ക് ചെയ്യുന്ന സമയത്ത് അതിൽ താഴെയുള്ള തുക ഫിക്സഡ് ഫെയറായി നൽകാൻ സാധിക്കും. യാത്രക്കാർക്ക് ലഭിക്കുന്ന നിരക്കിളവ് ഗുണകരമാണെന്നാണ് NTAയുടെ നിലപാട്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Uber കഴിഞ്ഞ നവംബറിൽ ഫിക്സഡ് ഫെയർ സംവിധാനം വ്യാപകമായി അവതരിപ്പിച്ചതിനെ തുടർന്ന് ടാക്സി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് Uber സംവിധാനം നടപ്പാക്കിയതെന്നും ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഗതാഗത മന്ത്രി ദാരാഗ് ഒബ്രിയൻ നേരത്തെ വിഷയത്തിൽ NTAയോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിസ്പാച്ച് കമ്പനികളും ടാക്സി ഡ്രൈവർമാരും തമ്മിലുള്ള ബന്ധത്തിൽ നേരിട്ട് ഇടപെടാൻ NTAയ്ക്ക് പദ്ധതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ആപ്പ് കമ്പനി മാത്രം വിപണി പൂർണമായി നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടായാൽ ആശങ്കയുണ്ടാകുമെന്നും, എന്നാൽ നിലവിൽ അത്തരമൊരു സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വ്യവസായത്തിന്റെ തകർച്ചയിലേക്ക് നയിക്കുമെന്ന് ഐറിഷ് ടാക്സി ഡ്രൈവേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് അലൻ കൂലി ആരോപിച്ചു. അന്താരാഷ്ട്ര ആപ്പ് കമ്പനികളുടെ സ്വാധീനം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tap-a-Taxi, Trip, Lynk, Corkയിലെ Satellite തുടങ്ങിയ ഐറിഷ് ആപ്പുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ആപ്പുകൾ ഈടാക്കുന്ന കമ്മീഷൻ, തിരക്കുള്ള സമയങ്ങളിലും മഴയുള്ള സമയങ്ങളിലും നിരക്ക് വർധിപ്പിക്കുന്ന സർജ് പ്രൈസിംഗ് സംവിധാനം എന്നിവയിലും കൂടുതൽ നിയന്ത്രണം വേണമെന്നാണ് ടാക്സി സംഘടനകളുടെ ആവശ്യം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































