gnn24x7

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

0
12
gnn24x7

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

സെപ്റ്റംബർ മൂന്ന് രാത്രിയോടെയാണ് നൂറ്റിപ്പതിനഞ്ചു ദിവസം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയായത്.
ജനുവരി ഇരുപത്തിമൂന്നാം തീയതി തൊടുപുഴയിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
പിന്നീട് ഏഴു ഷെഡ്യൂളിലായി വ്യത്യസ്ഥ ലൊക്കേഷനിലൂടെയായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നുവന്നത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം കൂടിയാണിത്.
തൊടുപുഴക്കു പുറമേ കൊച്ചി, ശബരിമല, മുംബൈ എന്നിവിടങ്ങളാണ് ചിത്രീകരണം നടന്നത്.
കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന
പൊലീസ് പ്രൊസീജ്യർ ഡ്രാമ ജോണറിൽ കഥ പറയുന്ന ചിത്രത്തിലെ നായിക മീരാ ജാസ്മിനാണ്.

കൂടാതെ സീനിയർ അഭിനേതാക്കളായ ലാലു അലക്സ്, മനോജ്.കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


സംഗീതം ജെയ്ക്ക്സ് ബിജോയ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- ഷഫീഖ് വി.ബി.
ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ
കോ-ഡയറക്ടർ – ബിനു പപ്പു.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ്ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – അഫ്നാസ് . വി.
സ്റ്റിൽസ് – അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്‌തപ്പാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7