gnn24x7

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

0
19
gnn24x7

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,
യൂത്തിന്റെ ഇടയിൽ ഏറെ ഹരമായി മാറിയ
ഈ അഭിനേതാക്കളുടെ
കൗതുകകരമായ ഈ പോസ്റ്ററാണ് ഹലോ
ഡിയർ എന്ന ചിതത്തിന്റെ സെക്കന്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്.
ഏതു വിഭാഗക്കാർക്കും ഒരുപോലെ ആകർഷകമായ ഈ പോസ്റ്റർ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്.
രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി പത്തൊമ്പതിന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചു കൊണ്ടാണ് സെക്കന്റ് ലുക്ക് പോസ്‌റ്റർ എത്തിയിരിക്കുന്നത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.
ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ് .
ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ.

സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു.
ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം – അഖിൽ ജോർജ്.
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാ സംവിധാനം – നിമിഷ് എം. താനൂർ.
മേക്കപ്പ് – റോണക്സ് സേവ്യർ .
കോസ്‌റ്റ്യും ഡിസൈൻ- മഷർ ഹംസ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.
സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട.
എക്സികുട്ടീവ് പ്രൊഡ്യൂസർ – സുധർമ്മൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ – ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ
ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7