gnn24x7

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117; 42708 പേരാണ് ചികിത്സയിലുള്ളത്

0
341
gnn24x7

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117 ആയെന്ന് ലോകാരോഗ്യ സംഘടന. 42708 പേരാണ് ചികിത്സയിലുള്ളത്.

മൂന്ന് ലക്ഷത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ചൈനയിൽ തുടരുകയാണ്.

ലോകാരോഗ്യ സംഘടന നോവൽ കൊറോണ വൈറസിന്റെ പേര് കോവിന്ദ് 19 എന്ന് മാറ്റിയതായി ഡയറക്ടർ ജനറൽ അറിയിച്ചു.
ചൊ​വ്വാ​ഴ്ച മാ​ത്രം 97 പേ​ര്‍ മ​രി​ച്ചു. ഇ​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും ഹു​ബെ​യ് പ്ര​വി​ശ്യ​ക്കാ​രാ​ണ്. 44,200 പേ​ര്‍​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

കൊ​റോ​ണ വൈ​റ​സ് വ​ന്‍ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഡ്ഹ​നോം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

gnn24x7