gnn24x7

ആംആദ്മി പാര്‍ട്ടി നേതാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍

0
346
gnn24x7

ലക്‌നൗ: ആംആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ ആംആദ്മി പാര്‍ട്ടി ചുമതലയുള്ള മുരളി ലാല്‍ ജെയിന്‍ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാലത്തിന്റെ അടിയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത്. അതിന്റെ അടുത്തായി ഇദ്ദേഹത്തിന്റെ ബാഗും കണ്ടെത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റേത് അപകതടമരണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ അപകടം നടന്നത് എങ്ങനെയാണെന്ന് പറയാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ലക്‌നൗവില്‍ ഒരു പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു ഇദ്ദേഹം ലളിത്പൂരിലേക്ക് പോയത്.
ജെയിന്‍ ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്ന്‌ന പാര്‍ട്ടി വക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു.

gnn24x7