gnn24x7

നൂറാം പിറന്നാൾ ജയിലിൽ ആഘോഷിക്കണം എന്ന ആഗ്രഹം സഫലീകരിച്ച് വയോധിക

0
340
gnn24x7

പിറന്നാൾ ദിവസം പൂർത്തീകരിക്കാൻ നിരവധി ആഗ്രഹങ്ങൾ ലിസ്റ്റ് ചെയ്ത് വെച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ജയിലിൽ കഴിയണമെന്ന് ആഗ്രഹിച്ചവരുണ്ടാകുമോ? അങ്ങനെയൊരു ആഗ്രഹമാണ് യുഎസിലെ ഒരു സ്ത്രീക്കുണ്ടായിരുന്നത്. തന്റെ നൂറാം ജന്മദിനം ജയിലിൽ കഴിയണം ഇതായിരുന്നു നോർത്ത് കരോലീനയിലെ റൂത്ത് ബ്രയാന്റിന്റെ ആഗ്രഹം.

നൂറ് വർഷം ജീവിച്ചെങ്കിലും ഒരിക്കൽ പോലും ജയിലിൽ പോകേണ്ടി വന്നില്ല എന്നതായിരുന്നു റൂത്ത് ബ്രയാന്റെ പരാതി. അതിനാൽ നൂറാം പിറന്നാൾ ദിനം ജയിലിൽ കഴിയണമെന്നായിരുന്നു ആഗ്രഹം.

ആഗ്രഹം സ്ഥലത്തെ പൊലീസ് മേധിവിയുടെ മുന്നിലെത്തിയപ്പോൾ ആദ്യം അമ്പരന്നെങ്കിലും സന്തോഷത്തോടെ സമ്മതിച്ചു. ജയിലിൽ വിഐപി പരിഗണനയാണ് റൂത്ത് മുത്തശ്ശിക്ക് ലഭിച്ചത്.

കൈവിലങ്ങണിഞ്ഞ് ജയിലിലെത്തിയ വിശിഷ്ടാതിഥിക്ക് മികച്ച സ്വീകരണം തന്നെ ജയിൽ അധികൃതർ ഒരുക്കി. ജയിലിലെ രീതികളെല്ലാം ഉദ്യോഗസ്ഥർ മുത്തശ്ശിക്ക് വിശദമായി കാണിക്കുകയും നൽകി.

“ഒടുവിൽ ഞാൻ ഇവിടെ എത്തി” എന്നായിരുന്നു ജയിലിലെത്തിയ മുത്തശ്ശിയുടെ പ്രതികരണം.എന്തായാലും ജയിലിൽ നിന്ന് ഇത്രയും സന്തോഷത്തോടെ താമസ സ്ഥലത്ത് തിരിച്ചെത്തിയവരുണ്ടാകില്ലെന്നാണ് റൂത്ത് മുത്തശ്ശിയുടെ സുഹൃത്തുക്കൾ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here