gnn24x7

നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു

0
359
gnn24x7

കൊച്ചി: നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടാണ് ഇദ്ദേഹം താമസിക്കുന്നത്.

സീരിയല്‍ മേഖലയില്‍ സജീവമായ ഇദ്ദേഹം 1998 ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്.

അമ്മ, ശാന്ത, സഹോദരങ്ങള്‍, ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍.

gnn24x7