ലഖ്‌നൗ: കോവിഡ് ബാധയെ തുടർന്ന് തൊഴിൽ നഷ്ടമായ ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ദിവസ വേതന തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും ആയിരം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇത്തരത്തിൽ 35 ലക്ഷത്തിലധികം തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.
“തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൂലിത്തൊഴിലാളികൾ, റിക്ഷാക്കാർ എന്നിവർക്ക് 1,000 രൂപ നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഉപജീവനത്തിനായി ദൈനംദിന വരുമാനത്തെ ആശ്രയിക്കുന്ന 15 ലക്ഷത്തോളം പേർക്ക് ഈ സാമ്പത്തിക ആശ്വാസം നൽകും. തൊഴിൽ വകുപ്പിന്റെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ”- യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഇതുവരെ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു.
 
                






