gnn24x7

മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം.

0
277
gnn24x7

മുംബൈ: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത അതിഥി സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം.

ഏഴംഗസംഘത്തിലേക്കാണ് ലോറി പാഞ്ഞുകയറിയത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈയില്‍ ചായക്കച്ചവടം ചെയ്യുന്നവരാണിവരെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ തന്നെ ഇവര്‍ ഗുജറാത്ത് അതിര്‍ത്തിയിലെത്തിയെങ്കിലും അധികൃതര്‍ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് തിരിച്ചുപോയവരാണ് അപകടത്തില്‍പ്പെട്ടത്.

നാല് പേരും തല്‍ക്ഷണം മരിച്ചു. അപകടം നടക്കുമ്പോള്‍ റോഡില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here