വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം പിടിയിലായത്.
വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് ആറ് മാസത്തേക്കാണ് റൊണാൾഡീഞ്ഞോയെ ശിക്ഷിച്ചത്. എന്നാൽ കൊറോണ ഭീതിയെ തുടർന്ന് ഒരു മാസത്തിന് ശേഷം താരത്തെ ജയിൽ മോചിതനാക്കി. ബാക്കിയുള്ള ശിക്ഷാകാലം വീട്ടുതടങ്കലിൽ കഴിയണം.
കഴിഞ്ഞ മാസമാണ് റോണോൾഡീഞ്ഞോയേയും സഹോദരനേയും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനെ തുടർന്ന് പിടികൂടുന്നത്. 1.3 മില്യൺ യൂറോയും ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.
ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെയും സഹോദരൻ റോബർട്ട് ഡി അസീസിനെയും അറസ്റ്റ് ചെയ്തത്.








































