gnn24x7

സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.

0
337
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ് 7 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്. ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി, കാസര്‍ഗോഡ് 9 , ഇടുക്കി 2, പാലക്കാട് 4, തിരുവന്തപുരം 3, തൃശ്ശൂര്‍ എന്നിങ്ങനെയാണ് രോഗം ഭേദമായത്.

ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഈസ്റ്റര്‍ സന്ദേശത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം കൊവിഡ് 19 എന്ന പീഡാനുഭവത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ഇതിനെ അതിജീവിക്കാനുള്ള ശക്തികൂടിയാണ് ഈസ്റ്റര്‍ പകരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകളും മുഖ്യമന്ത്രി നല്‍കി.

പ്രധാനമന്ത്രിയുമായി നടത്തിയ യോഗത്തിലെ പ്രധാന ചര്‍ച്ചകളും മുഖ്യമന്ത്രി വിശദമാക്കി.

gnn24x7