gnn24x7

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു

0
198
gnn24x7

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. തമിഴ്‌നാട് ഈ റോഡ് സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ മരിച്ചവരുടെ എണ്ണം പത്തായി.

സംസ്ഥാനത്ത് ഇന്ന് പുതുതായി 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 969 ആയതായും തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം അറിയിച്ചു.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടാന്‍ തീരുമാനമായി.

ചില മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ട്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ 31 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നും രാജ്യത്താകമാനം ഈ തീരുമാനം നടപ്പിലാക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കരുതെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

റോഡ്-റെയില്‍-വ്യോമ ഗതാഗതകള്‍ ആരംഭിക്കുന്നതോടെ കൊവിഡ് വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ വരുമെന്നും നിയന്ത്രണങ്ങള്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും ദല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ 15 ദിവസത്തേക്ക് കൂടി തമിഴ്‌നാട്ടില്‍ നിര്‍ബന്ധമായും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here