gnn24x7

കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കിനെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തി ഇറാന്‍

0
345
gnn24x7

കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കിനെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തി ഇറാന്‍. ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ആണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തിയത്.

അമേരിക്ക ഇറാനുമേല്‍ ചുമത്തിയ വിലക്കുകളെ പറ്റി ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായി ജാവേദ് സരീഫ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനൊപ്പം അഫ്ഘാനിസ്താനില്‍ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവങ്ങളെ പറ്റിയും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

എന്നാല്‍ ഇറാനുമായി കൊവിഡിനെ സംബന്ധിച്ച് ചര്‍ച്ച നടത്തി എന്നാണ് എസ്. ജയശങ്കര്‍ അറിയിച്ചിരിക്കുന്നത്. യു.എസ് വിലക്കിനെ സംബന്ധിച്ച് ചര്‍ച്ച നടത്തിയ കാര്യം വ്യക്തമാക്കിയിട്ടില്ല. ഇറാനില്‍ കൊവിഡ് ബാധിച്ച് 4600 പേരാണ് മരണപ്പെട്ടത്. 73000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയുടെ വിലക്കുകള്‍ മൂലം പ്രതിസന്ധി രൂക്ഷമായി എന്ന് ഇറാന്‍ നേരത്തെ ആരോപിച്ചിരുന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു. 24 മണിക്കൂറിനിടെ 1211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10363 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 339 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച 1035 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

gnn24x7