പുൽവാമ: ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.ശനിയാഴ്ച പുലർച്ചെ അവാന്തിപോറയിലെ ഗോറിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ തെരച്ചിൽ തുടരുകയാണെന്നും ജമ്മു കാഷ്മീർ പോലീസ് പറഞ്ഞു.
Home Global News India ജമ്മു കാഷ്മീരിലെ പുൽവാമ ജില്ലയിൽ മൂന്നു ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു






































