gnn24x7

കൊവിഡ് 19 രോ​ഗം ബാധിച്ച് കേരളത്തിൽ ഇനി 102 രോ​ഗികൾ കൂടി ചികിത്സയിൽ; ഇതുവരെ 392 പേർ രോ​ഗമുക്തി നേടി

0
308
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 രോ​ഗം ബാധിച്ച് കേരളത്തിൽ ഇനി 102 രോ​ഗികൾ കൂടിയാണ് സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശെെലജ പറഞ്ഞു. ഇതുവരെ 392 പേരാണ് രോ​ഗമുക്തി നേടി ആശുപത്രി വിട്ടത്. വെള്ളിയാഴ്ച്ച 9 പേർക്ക് അസുഖം ഭേദമായതോടെയാണ് രോ​ഗികളുടെ എണ്ണം 102 ആയി ചുരുങ്ങിയത്. ഒരു കൊവിഡ് 19 കേസു പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത വെള്ളിയാഴ്ച്ച സംസ്ഥാനത്തിന് ആശ്വാസ ദിനമായിരുന്നുവെന്നും കെ.കെ ശെെലജ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,067 പേർ വീടുകളിലും, 432 പേർ ആശുപത്രികളിലുമാണ്. വെള്ളിയാഴ്ച്ച 106 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോ​ഗലക്ഷങ്ങളുള്ള 27,150 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് പുതുതായി പത്ത് ഹോട്ട് സ്പോട്ടുകൾ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർ​ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, പാറശാല, അതിയന്നൂർ, കാരോട്, വെളളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാൽ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ 80 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

gnn24x7