gnn24x7

ജർമനിയിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു

0
349
gnn24x7

ബർലിൻ: ജർമനിയിൽ മ്യൂൺസ്റ്ററിനടുത്തുള്ള ഗ്രേവനിൽ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികൾ അയൽവാസിയുടെ മീൻ കുളത്തിൽ വീണു മരിച്ചു. കഴിഞ്ഞ ദിവസം  ഉച്ചകഴിഞ്ഞ് നാലു മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നതെന്നു പൊലീസ് പറഞ്ഞു.  ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞുമാണു മരിച്ചത്.

വീടിന്റെ പുറക് വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അമ്മയുടെ കണ്ണു വെട്ടിച്ച് അയൽവാസിയുടെ പറമ്പിൽ പ്രവേശിച്ചാണ് മീൻ കുളത്തിൽ വീണതെന്ന് പൊലീസ് പറഞ്ഞു.ഗോൾഡ് ഫിഷിനെ വളർത്തുന്ന ഈ മീൻ കുളത്തിൽ സുരക്ഷാ സംവിധാനം ഇല്ലായിരുന്നു. ബോധരഹിതരായ കുട്ടികളെ ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

gnn24x7