gnn24x7

ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

0
288
gnn24x7

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്.

കാണ്‍പൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം. ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു എസ്പിമാരും നാലു കോണ്‍സ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

gnn24x7