gnn24x7

ബോളിവുഡിലെ പ്രശ്‌സ്ത കോറിയോഗ്രാഫറായ സരോജ് ഖാന്‍ അന്തരിച്ചു

0
169
gnn24x7

മുംബൈ: ബോളിവുഡിലെ പ്രശ്‌സ്ത കോറിയോഗ്രാഫറായ സരോജ് ഖാന്‍ (71) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചയൊയിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂണ്‍ 17 മുതല്‍ ഇവര്‍ മുംബെയിലെ ഗുരു നാനാക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

ബോളിവുഡില്‍ മാസ്റ്റര്‍ജി എന്ന പേരില്‍ വിളിക്കപ്പെടുന്ന സരോജ് ഖാന്‍ 2000ത്തിലേറെ പാട്ടുകള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. മാധുരി ദീക്ഷിത്, ശ്രീദേവി എന്നീ നടിമാര്‍ക്കുവേണ്ടി ചെയ്ത നൃത്തസംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1948 ല്‍ ജനിച്ച സരോദജ് ഖാന്‍ തന്റെ മൂന്നാം വയസ്സില്‍ ബാലതാരമായാണ് കലാരംഗത്തെത്തുന്നത്.

1950 കളില്‍ കൊറിയോ ഗ്രാഫര്‍ ബി.സോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങി.

1974 ല്‍ ഗീതാ മേരാ നാം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്താണ് കരിയര്‍ തുടങ്ങുന്നത്. 80 കളിലും 90 കളിലും മാധരിക്കൊപ്പവും ശ്രീദേവിക്കൊപ്പവും പ്രവര്‍ത്തിച്ച ശേഷമാണ് സരോജ് ഖാന്റെ കരിയര്‍ ഉയരത്തിലെത്തുന്നത്.

ബോളിവുഡിലെ എക്കാലത്തെയും മികച്ച ഡാന്‍സ് നമ്പറുകളായ ഹവാ ഹവാ, എക് ദോ തീന്‍, ദഖ് ദഖ് കര്‍നേ ലഗാ, ഡോലാ രേ, തുടങ്ങിയവ സരോജ്ഖാന്റെ നൃത്തസംവിധാനത്തില്‍ പിറന്നവയാണ്.

ദേവദാസ് എന്ന ചിത്രത്തിലെ നൃത്ത സംവിധാനത്തിന് ദേശീയ അവാര്‍ഡും സരോജ് ഖാനെ തേടിയെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here