gnn24x7

സ്വാശ്രയ മെഡിക്കല്‍ ഫീസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍

0
275
gnn24x7

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനര്‍നിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി  സുപ്രീം കോടതിയില്‍. ഹൈക്കോടതിയുടെ ഉത്തരവ് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന്  ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് ഫയല്‍ ചെയ്ത ഹര്‍ജി അടുത്ത മാസം പകുതിയോടെ സുപ്രീം കോടതി പരിഗണിക്കും. 19 മെഡിക്കല്‍ കോളേജുകളിലെ ഫീസ് വീണ്ടും പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കോളേജുകള്‍ ഹാജരാക്കിയ രേഖകള്‍ പരിഗണിച്ചാണ് സംസ്ഥാന ഫീസ് നിര്‍ണ്ണയ കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. അതിനാല്‍ കോളേജുകള്‍ക്ക്  സ്വാഭാവിക നീതി നിഷേധിക്കപെട്ടിട്ടില്ലെന്ന് സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.  ഓഡിറ്റ് ചെയ്യപ്പെടാത്ത രേഖകള്‍ ഫീസ് നിര്‍ണ്ണയത്തിന് പരിഗണിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

gnn24x7