gnn24x7

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധമേഖലയില്‍ വ്യാപകമാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

0
306
gnn24x7

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധമേഖലയില്‍ വ്യാപകമാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 101 പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതിരോധരംഗത്ത് മൂന്ന് സേനകള്‍ക്കും ആവശ്യമായ ആയുധങ്ങളും സായുധവാഹനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. 2020 നും 2024 നും ഇടയില്‍ വിദേശ ഇറക്കുമതി നിരോധിക്കും.

നടപ്പുസാമ്പത്തികവര്‍ഷം 52000 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് തീരുമാനം.

gnn24x7