gnn24x7

‘ഉള്ളി’ വീണ്ടും താരമാവുന്നു

0
548
gnn24x7

ന്യൂഡല്‍ഹി: ഇടക്കാലത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്ന് മാര്‍ക്കറ്റിനെ ഞെട്ടിച്ചിരുന്നു. അന്ന് ഉള്ളിവച്ചുള്ള ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ പുതിയ വാര്‍ത്തയിലൂടെ ഉള്ളി വീണ്ടും ശ്രദ്ധപിടിച്ചു പറ്റുകയാണ്. ഉള്ളിയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധിച്ചിരിക്കുന്നു. ആഗോളവിപണിയില്‍ ഉള്ളിയുടെ ലഭ്യത കുറഞ്ഞത് കാരണം ഉള്ളിവില വീണ്ടും ഉയരാന്‍ ഇത് കാരണമായിട്ടുണ്ട്. ഈ ഒരു സാഹചര്യം മുന്‍നിര്‍ത്തിയാണ് ഉള്ളിയുടെ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. എല്ലാതരത്തിലുമുള്ള ഉള്ളികളുടെയും കയറ്റുമതിയാണ് നിരോധിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നിരോധനത്തിന്റെ ഉത്തരവ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വീറ്റ് ചെയ്തു.

gnn24x7