gnn24x7

മുന്‍ നാഗാലാന്റ് ഗവര്‍ണ്ണര്‍ അശ്വനികുമാര്‍ ആത്മഹത്യ ചെയ്തു

0
369
gnn24x7

ഷിംല: മുന്‍ നാഗാലാന്റ് ഗവര്‍ണ്ണര്‍ അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. ഷംലയിലെ അദ്ദേഷത്തിന്റെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സി.ബി.ഐ മേധാവിയായിരുന്നു മരിച്ച അശ്വനികുമാര്‍. ഏറെക്കാലമായി വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ബന്ധുമിത്രാദികളും സുഹൃത്തുക്കളും പറഞ്ഞു.

പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.ഐ.ജി.എം.സിയിലെ ഡോക്ടര്‍മാരും പോലീസും ഉടന്‍ സ്ഥലത്ത് എത്തി വേണ്ട നപടികള്‍ ചെയ്തു. ഷിംല എസ്.പി.യാണ് മരണം സ്ഥിരീകരിച്ച് പുറത്ത് വിവരം നല്‍കിയത്. മരണ വാര്‍ത്ത അവിശ്വനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കിടയറ്റ സി.ബി.ഐ മേധാവിയായിരുന്നു അശ്വനികുമാര്‍. അദ്ദേഹം സി.ബി.ഐയുടെ മേധാവിയായരുന്ന കാലഘട്ടത്തില്‍ നിരവധി കേസുകളുടെ തുമ്പുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം സി.ബി.ഐ തലപ്പത്ത് എന്നും ഒരു കരുത്തനായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നു. മരണത്തിനുള്ള കാരണം ഇപ്പോഴും സ്ഥിരീകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയുള്ളൂ എന്ന് പോലീസ് വെളിപ്പെടുത്തി.

gnn24x7