gnn24x7

അപ്രത്യക്ഷനായ ഉത്തരകൊറിയന്‍ അംബാസഡറെ കണ്ടെത്തി

0
219
gnn24x7

കൊറിയ: 2018 ല്‍ കാണാതായ ഇറ്റലിയിലെ ഉത്തര കൊറിയയുടെ ആക്ടിംഗ് അംബാസഡര്‍ ജോ സോംഗ്-ഗില്‍ 2019 ജൂലൈ മുതല്‍ തെക്ക് കൊറിയന്‍ മേഖല ഭാഗത്തുണ്ടെന്ന് ദക്ഷിണ കൊറിയയുടെ പാര്‍ലമെന്ററി രഹസ്യാന്വേഷണ സമിതി മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസം ജോയെ അപ്രതീക്ഷിതമായി കൊറിയന്‍ അധികാരികള്‍ കണ്ടെത്തുകയായിരുന്നു.

ജോ തന്നെയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ 1997 ന് ശേഷമുള്ള ഏറ്റവും മുതിര്‍ന്ന കുറ്റവാളിയായിരിക്കും ജോ. എന്നിരുന്നാലും തന്റെ കൗമാരക്കാരിയായ മകളുടെ കാര്യത്തില്‍ ആശങ്കയുണ്ട് എന്ന് അവര്‍ വെളിപ്പെടുത്തി. അവള്‍ കൊറിയയുടെ വടക്കു ഭാഗത്തേക്ക് മടങ്ങിയതായി പറയപ്പെടുന്നു. തന്റെ മാതാപിതാക്കളെ കാണാതായതിനെത്തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ സ്വന്തം തീരുമാന പ്രകാരം തന്നെ വടക്കന്‍ കൊറിയയിലേക്ക് തിരിച്ചതായി ഇറ്റലി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറ്റലിയിലെ ഉത്തര കൊറിയയുടെ ആക്ടിംഗ് അംബാസഡറായിരുന്ന ജോ-സങ് ഗില്‍ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ്, 2018 നവംബറില്‍ എംബസിയില്‍ നിന്ന് യാതൊരുവിധ അറിയിപ്പുമില്ലാതെ പോയ ശേഷം അദ്ദേഹം പിന്നീട് ഭാര്യയോടൊപ്പം അപ്രത്യക്ഷനായി. പിന്നീട് അവര്‍ എവിടെ പോയെന്നോ, എന്ത് സംഭവിച്ചുവെന്നോ ആര്‍ക്കും കണ്ടെത്താനായിരുന്നില്ല.

ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുടെ മകനും മരുമകനുമായ നയതന്ത്രജ്ഞന്‍ പാശ്ചാത്യ സര്‍ക്കാരുകളുടെ സംരക്ഷണയില്‍ അഭയം തേടുകയായിരുന്നുവെന്ന് ജോയെ കാണാതിരുന്ന കാലത്ത് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ചില പത്രങ്ങള്‍ അക്കാലത്ത് ഇത് റിപ്പോര്‍ട്ട് ചെയ്തതായും പറയുന്നു. അദ്ദേഹം എന്തിനാണ് ഈ ഒളിച്ചു താമസം നടത്തിയത് എന്നതില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here