gnn24x7

ലോക്ഡൗണിന് ശേഷം ആദ്യറിലീസിന് ഒരുങ്ങി മലയാള ചിത്രം ‘ലവ്’

0
371
gnn24x7

കൊച്ചി: ലോക്ഡൗണ്‍ കാലഘട്ടം കഴിഞ്ഞ് മലയാള ചിത്രം ‘ലവ്’ തീയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ഗഫിലെ തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഖാലിദ് റഹ്മാന്റെ മൂന്നാമത് ചിത്രമാണിത്. ആദ്യ ചിത്രം അനുരാഗ കരിക്കന്‍വെള്ളവും അടുത്ത ചിത്രം ഉണ്ടയുമായിരുന്നു. അതിന് ശേഷമാണ് രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും നായിക നായകന്മാരായ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാണം ആഷ്‌ക് ഉസ്മാനാണ്. ഷിംജി ഖാലിദാണ് ചിത്രത്തിന്റെ ഛയാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധികോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ ഇപ്പോഴും തിയറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്നതിന് പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ല. ഇന്ത്യയില്‍ ഒക്ടോബര്‍ 15 ന് ശേഷം തിയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രം ചട്ടങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും എത്ര ശതമാനം ഇത് പ്രാവര്‍ത്തികമാവും എന്നതില്‍ വലിയ ആശങ്കയുണ്ട്. ഇന്ത്യയില്‍ രോഗം വ്യാപരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തീയറ്ററുകള്‍ തുറന്നാല്‍ എന്താവും ഭാവി എന്നതിലും ആശങ്കയുണ്ട്. ആളുകള്‍ തിയറ്ററുകളില്‍ എത്തുമോ എന്ന കാര്യത്തിലും വലിയ ശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

gnn24x7