gnn24x7

എച്ച്-1 ബി വിസയ്ക്ക് നിയന്ത്രണം

0
178
gnn24x7

വാഷിങ്ടണ്‍: അമേരിക്കയിലെ എച്ച്-1 ബി വിസയക്ക് നിയന്ത്രണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. അമേരിക്കയില്‍ പ്രസിഡണ്ടന്റന് തിരഞ്ഞെുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.

എച്ച്-1 ന്റെ ചട്ടപ്രകാരം അമേരക്കിയിലേക്കുള്ള അന്യരാജ്യക്കാരുടെ വരവിനെ നിയന്ത്രിക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. വിസാ പ്രകാരം ‘ പ്രത്യേക വൈദഗ്ധ്യമുള്ള തൊഴില്‍’ എന്ന ഘടകത്തിനെ കൂടുതല്‍ നിയമപ്രകാരം കടുപ്പിക്കുമെന്നാണ് അറിവ്. ഇതെ തുടര്‍ന്ന് അന്യദേശക്കാര്‍ ജോലി ചെയ്യുന്നതിനെ കൂടുതല്‍ കര്‍ശനമായി യു.എസ്.ആഭ്യന്തര സുരക്ഷാവകുപ്പ് നിരീക്ഷിക്കുകയും നിയമത്തോടെ നോക്കുമെന്നും കണക്കിലെടുക്കുമെന്നും തീര്‍ച്ഛയായി.

ഈ വിസപ്രാകാരം പുതിയ തീരുമാനമുള്‍ക്കൊള്ളുന്ന പുതിയ ചട്ടങ്ങള്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ അമേരിക്കന്‍ കമ്പനികള്‍ക്ക് ഒരു നിശ്ചിത വര്‍ഷക്കാലത്തേക്ക് ജോലിക്കെടുക്കാന്‍ യു.എസ്. കമ്പനികളെ അനുവദിച്ചുകൊണ്ടുള്ളതാണ് എച്ച്-1 ബി വിസ. ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഈ വിസയാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുവാന്‍ പോവുന്നത് ഇന്ത്യക്കാരെ മാത്രമായിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here