gnn24x7

ഫ്‌ളിപ്കാര്‍ട്ടില്‍ 54,990 രൂപയുള്ള ഇരട്ട സ്‌ക്രീന്‍ ഫോണ്‍ വെറും 19,990 രൂപയ്ക്ക് ! ഒക്ടോബര്‍ 16 മുതല്‍ 21 വരെ മാത്രം

0
878
gnn24x7

ന്യൂഡല്‍ഹി: നിങ്ങള്‍ ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഒരു സൂപ്പര്‍ ഓഫര്‍ ടൈം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്പനക്കാരായ ഫ്‌ളിപ്കാര്‍ട്ട് ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള കാലയളവില്‍ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നു. നിങ്ങള്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 54,000 രൂപയുള്ള ഫോണ്‍ വെറും 18,000 രൂപയ്ക്ക് ലഭിക്കും.

ഈ ഓഫര്‍ കാലളയവില്‍ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം എന്താണെന്നുവച്ചാല്‍ എല്‍.ജിയുടെ ഇരട്ടസ്‌ക്രീന്‍ ജി 8 എക്‌സ് ക്യൂ തിന്‍ ആണ്. ഇന്ത്യയില്‍ ഇതിന്റെ വില 54,990 രൂപയാണ്. എന്നാല്‍ ഓഫര്‍ കാലയളവില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് വെറും 19.999 രൂപയ്ക്ക് ലഭിക്കും. ഇതിനു കൂടാതെ നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡിലൂടെ വാങ്ങിക്കുമ്പോള്‍ ബാങ്കിനനുസരിച്ച് 10 മുതല്‍ 15 ശതമാനം വരെ വേറെയും കിഴിവ് ലഭിക്കും. 10 ശതമാനം കിഴിവുള്ള ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ നിങ്ങള്‍ക്ക് ഈ ഫോണ്‍ പിന്നെയും രൂപ കുറഞ്ഞ് 18,000 ല്‍ കിട്ടിയേക്കും.

എല്‍.ജി.8 എക്‌സ്‌ക്യൂ തിന്‍ക്യൂ ഇപ്പോള്‍ വില്‍ക്കുന്നത് 49,9999 രൂപയ്ക്കാണ്. ജി.എസ്.ടി. കൂടിയതുകൊണ്ടാണ് അത് 54,990 രൂപയിലേക്ക് കുതിച്ചുയര്‍ന്നത്. അതായത് ഓഫര്‍ വില്പനയില്‍ ഏതാണ്ട് 35,000 രൂപയുടെ കുറവാണ് നല്‍കുന്നത്. ഡിസംബറില്‍ ലോഞ്ച് ചെയ്ത ഫോണ്‍ കൊറോണ കാരണം വിപണിയിലേക്ക് കൂടുതലായി എത്തിയിരുന്നില്ല. എന്നാല്‍ ഓഫറുകള്‍ നല്‍കി പെട്ടെന്ന് ജനങ്ങള്‍ ഇതിനെപ്പറ്റി അറിയുന്നതിനാണ് ഈ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്.

gnn24x7