gnn24x7

കോവിഡ് മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞു : കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാവും

0
303
gnn24x7

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാലഞ്ചു മാസങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടാഴ്ചകളിലായി വ്യാപന തോത് കുറഞ്ഞത് വലിയ പ്രതീക്ഷകള്‍ നല്‍കിയതിന് പുറമെ, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റ രൂക്ഷമായ സമയം കഴിഞ്ഞുവെന്ന ്പഠനം വിലയിരുത്തുന്നു. എന്നാല്‍ ഇനി വരുന്ന സീസണുകളിലും ഡിസംബറിലെ തണുപ്പിലും കോവിഡ് വ്യാപനം വര്‍ദ്ധിക്കുവാനുള്ള സാഹചര്യം നിലനില്‍ക്കേ കൂടുതല്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടാല്‍ രാജ്യത്തിന് ഫിബ്രവരിയോടെ കോവിഡില്‍ നിന്നും മോചനം ലഭിച്ചേക്കുമെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. പരിപൂര്‍ണ്ണമായ മോചനം സാധ്യമല്ലെങ്കില്‍ കൂടെ കൂടുതല്‍ നിയന്ത്രണവിധേയമായി, സാധാരണ ജനജീവിതം തുടങ്ങിയേക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തി.

എന്നാല്‍ രാജ്യത്തിന് അവസരത്തിനൊത്ത് ലോക്ഡൗണുകള്‍ പ്രാബല്ല്യത്തില്‍ വരുത്തിയതിനാലാണ് ഇന്ത്യയിലെ മരണനിരക്കും വ്യാപന നിരക്കും ഇത്ര നിയന്ത്രണവിധേയമായതെന്ന് സമിതി ചൂണ്ടിക്കാണിച്ചു. കൃത്യമായ ലോക്ഡൗണ്‍ നടത്തിയില്ലായിരുത്തുവെങ്കില്‍ ഓഗസ്ത് മാസം കഴിയുന്നതോടെ ഇന്ത്യയിലെ മരണനിരക്ക് കുത്തനെ ഉയര്‍ന്ന് 25 ലക്ഷത്തിനും പുറത്ത് എത്തിയേനെ. ലോക ആരോഗ്യസംഘടന ഏറ്റവും കൂടുതല്‍ വ്യാപനത്തിനുള്ള സാധ്യതയും മരണത്തിനുള്ള സാധ്യതയും മുന്‍കൂട്ടി പ്രവചിച്ചിരുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്‍പില്‍ ഇന്ത്യ ആയിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വേണ്ടുന്ന മുന്‍കരുതലുകള്‍ എടുക്കുകയും രാജ്യം ഉടന്‍ ലോക്ഡൗണിലേക്ക് പോവുകയും ഉണ്ടാവാന്‍ സാധ്യതയുള്ള ശരാശരി വ്യാപനത്തിന്റെയും മരണത്തിന്റെയും നിരക്കിന്റെ നാലിലൊന്നായി ചുരുക്കുവാനും സാധ്യമായത്.

കേരളത്തില്‍ വ്യാപനം കഴിഞ്ഞ രണ്ടാഴ്ചകളില്‍ സാധാരണ നിരക്കിനേക്കാള്‍ കൂടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരാശരി 7000 ത്തിനും 9000 ത്തിനും ഇടയിലായി കോവിഡ് വ്യാപനം നിയന്ത്രണതതിലാണ്. എന്നാല്‍ കേരളത്തില്‍ അതിവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ രാജ്യത്തിലുള്ള കോവിഡ് ബാധിതര്‍ ഉദ്ദേശ്യം 75 ലക്ഷത്തോളം വരുമെന്നാണ് കണക്കുകള്‍. മരണ സംഖ്യ 1.14 ലക്ഷവും. ഇവ രണ്ടും സര്‍ക്കാര്‍ രേഖപ്പെടുത്തിയ കണക്കുകള്‍ മാത്രമാണ്. ചിലപ്പോള്‍ കുറഞ്ഞ അനുപാതം വ്യത്യാസങ്ങള്‍ വന്നേക്കാമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഫിബ്രവരിയോടെ ഇന്ത്യയിലെ കോവിഡ് വ്യാപന നിരക്ക് ഉദ്ദേശ്യം ഒരു കോടിയിലധികം ആയേക്കുവാനുള്ള സാധ്യതയുണ്ട്.

കേരളത്തിലെ ഓണക്കാലഘട്ടത്തിലാണ് അതിവ്യാപനം നടന്നതെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങളും കോവിഡ് മാനദണ്ഡങ്ങളും നല്ലപോലെ പാലിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ, കേരളത്തില്‍ ഇപ്പോഴും വിരലിലെണ്ണാവുന്ന തരത്തില്‍ മാത്രമായി കോവിഡ് രോഗികള്‍ ചുരുങ്ങിയേനെ എന്നും പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ അതിവ്യാപനത്തിനുള്ള സാധ്യത ഉണ്ടെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും കുറച്ചുകൂടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാല്‍ ഫിബ്രവരിയോടെ രാജ്യത്തും കേരളത്തിലും കോവിഡ് പരിപൂര്‍ണ്ണ നിയന്ത്രണത്തിലാവുമെന്നാണ് സൂചനകള്‍. ഈ സന്ദര്‍ഭത്തില്‍ വാക്‌സിനേഷന്‍ കൂടെ പ്രാബല്ല്യത്തില്‍ എത്തിക്കഴിഞ്ഞാല്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ഇന്ത്യ പൂര്‍ണ്ണമായും പഴയ സ്ഥിതിയിലേക്ക് തിരിച്ചു വന്നേക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
(പ്രതീകാത്മക ചിത്രം: ബിസിനസ്സ് സ്റ്റാന്റേര്‍ഡ്)

-പാമ്പള്ളി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here