gnn24x7

ചരിത്രമുഹൂര്‍ത്തം: യുദ്ധക്കളത്തിലേക്ക് മൂന്നു പെണ്‍ശക്തികള്‍

0
273
gnn24x7

കൊച്ചി: അങ്ങിനെ ഇന്ത്യയുടെ പോര്‍ക്കളങ്ങളില്‍ മൂന്നു പെണ്‍ശക്തികള്‍ കൂടെ. ആകാശത്തിന്റെ അതിരുകളില്ലാത്ത മേച്ചില്‍പ്പുറങ്ങളില്‍ തീവ്രമായ ബോബുകളുമായി ഈ പെണ്‍പുലികള്‍ ശത്രുരാജ്യങ്ങള്‍ക്ക് മുകളില്‍ ആഞ്ഞടിക്കും. ലഫ്്റ്റനന്റ്മാരായ ശവാംഗിയും ദിവ്യശര്‍മ്മയും ശുഭാംഗി സ്വരൂപും ഡോണിയര്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി ഡിസംബറില്‍ ചാര്‍ജ്ജെടുക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിമാനനേട്ടം. ഒപ്പം ചരിത്രത്തിലേക്ക് ഈ മൂന്നു പെണ്‍സുന്ദരിമാരായ പോരാളികള്‍ നടന്നുകയറുകയാണ്.

ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പറത്തുന്ന ആദ്യ വനിതകാളാണ് ഈ മൂന്നുപേരും. നാവികസേനയുടെ ആദ്യ പൈലറ്റായ ശിവാംഗി കൊച്ചിയിലാണ് തന്റെ പരിശീലനം പൂര്‍ത്തിയാക്കിയത്. ദിവ്യയും ശുഭാംഗിയും ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയിലും പരിശീലം പൂര്‍ത്തീകരിച്ചു.

ഈ ഡോണിയര്‍ വിമാനങ്ങളുടെ പരിശീലനം പൂര്‍ത്തിയായതോടെ അവര്‍ക്കിനി ഏതു യുദ്ധമുഖത്തും രാജ്യത്തിന് വേണ്ടി പടവെട്ടാം. വ്യോമസേനയുടെ എല്ലാ ഉദ്യമങ്ങളിലും ഇവര്‍ക്ക് ഒരു ഭാഗഭാക്കാവാന്‍ സാധിക്കും എന്നതും സന്തോഷജനകമായ കാര്യമാണ്. ഇത് ഏറ്റവും സന്തോഷവും അഭിമാനം നിറഞ്ഞതുമായ നിമിഷമാണെന്നും, തങ്ങള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി രാജ്യത്തിന്റെ പോരാളികളാവുകയാണെന്നും രാജ്യസുരക്ഷയെപ്പോലെ മറ്റു രക്ഷാപ്രവര്‍ത്തനങ്ങളിലും ജോലി ചെയ്യാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്നും സന്തോഷത്തോടുകൂടി ശിവാംഗി പറഞ്ഞു.

ഈ വരുന്ന ഡിസംബറോടുകൂടി ഇവര്‍ ചാര്‍ജ് എടുക്കും. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയാണ് ശിവാംഗി, ദിവ്യ ശര്‍മ്മ ഡല്‍ഹി മാളവ്യ നഗറിലും ശുഭാംഗി സ്വരൂപ് ഉത്തര്‍പ്രദേശിലെ തില്‍ഹാറിലുമാണ് താമസിക്കുന്നത്. ഇത്് രാജ്യത്തിന്റെ കൂടെ നേട്ടമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here