gnn24x7

ജിയോയുടെ ഇന്ത്യന്‍ ബ്രൗസര്‍നിലവില്‍ വരുന്നു

0
479
gnn24x7

മുംബൈ: ഇന്തയുടെ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ വരുത്തിയവരാണ് ജിയോ-അഥവാ റിയലന്‍സ് ഗ്രൂപ്പ്. ഇപ്പോള്‍ തങ്ങളുടെ ഫോണുകളിലും മറ്റും ഇന്ത്യന്‍ നിര്‍മ്മിത ബ്രൗസറുകളുമായാണ് ഇത്തവണ ജിയോ ജനങ്ങള്‍ക്ക് മുന്‍പിലെത്തുന്നത്.

ഡിജിറ്റര്‍ മേഖലയിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ ബ്രൗസര്‍ പ്രാബല്ല്യത്തില്‍ വന്നതെന്നാണ് ജിയോ വാദിക്കുന്നത്. ബിംഗോ, ഗൂഗിള്‍, യാഹൂ എന്നിവയുടെ അതേ മാതൃക പിന്തുടര്‍ന്ന് വികസിപ്പിച്ച് എടുത്ത ഈ ബ്രൗസര്‍ ജിയോ പേജസിലാണ് ലഭ്യമാവുക. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ ബ്രൗസര്‍ ലഭ്യമാവുക. അധികം താമസിയാതെ ഐ.ഒ.എസിലും ലഭ്യമാവും എന്ന് ജിയോ വെളിപ്പെടുത്തി.

അധികം താമസിയാതെ മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മറ്റേതു ബ്രൗസറിനേക്കാള്‍ ശക്തമായി വര്‍ക്കുചെയ്യുന്നതും താമസംവിനാ പുറത്തിറങ്ങുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഈ വെബ്ബ്രൗസറില്‍ വളരെ വേഗത്തില്‍ പേജുകള്‍ ലോഡ് ചെയ്തു വരുമെന്നാണ് കമ്പനിയുടെ വാദഗതി. ഇതോടൊപ്പം മറ്റൊരു ബ്രൗസറും നല്‍കാത്ത സുരക്ഷയും പരസ്യങ്ങള്‍ നിയന്ത്രിക്കുവാനുള്ള പ്രത്യേക മാര്‍ഗ്ഗവും ഇതിന്റെ പ്രത്യേകതയാണ്. മറ്റു ബ്രൗസറുകളില്‍ നിന്നും വ്യത്യസ്ഥമായി ഈ ബ്രൗസറില്‍ സെര്‍ച്ചിങ് പേജുകളുടെ അഡ്രസുകളോ, ലിങ്കുകളോ, യു.ആര്‍.എല്‍. എന്നിവയൊന്നും സേവ് ചെയ്തു വയ്ക്കില്ല. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളും ഈ ബ്രൗസര്‍ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here