gnn24x7

ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിന് ഹൃദയാഘാതം: ആൻജിയോപ്ലാസ്റ്റി ചെയ്തു

0
207
gnn24x7

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക പ്രസിദ്ധ ബൗളറുമായ കപിൽദേവിന് ഹൃദയാഘാതം . തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 61 കാരനായ കപിൽദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിൻറെ ആരോഗ്യനിലയ്ക്ക് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ അധികം താമസിയാതെ ആശുപത്രി വിട്ടേക്കാം എന്ന് ഡോക്ടർമാർ പറഞ്ഞു.

അദ്ദേഹത്തിന് ഇപ്പോൾ കാര്യമായിട്ട് കുഴപ്പങ്ങൾ ഒന്നുമില്ലെന്നും വ്യാഴാഴ്ച ചില ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതായും അപകടനില തരണം ചെയ്തുവെന്നും കപിൽദേവിന്റെ ഭാര്യ ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അശോകമൽ ഹോത്രയോട് പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി കൂടുതലൊന്നും ആശങ്കപ്പെടാനില്ലെന്ന് അദ്ദേഹം പി.ടി.എ യോട് പറഞ്ഞു.

1983 ൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത കളിക്കാരനാണ് കപിൽദേവ്. അന്ന് വെസ്റ്റിൻഡീസിെനെ തകർത്തെറിഞ്ഞു കൊണ്ടാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി കപിലും കൂട്ടുകാരും കപ്പ് നേടിയത്. ഇന്ത്യ കണ്ട മികച്ച കളിക്കാരിൽ ഒരാളാണ് കപിൽദേവ്.ഇന്ത്യയ്ക്കുവേണ്ടി 225 ഏകദിന മത്സരങ്ങൾ കളിച്ച കപിൽദേവ് തന്റെ കരിയറിൽ 3783 റൺസ് നേടുകയും 253 വിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ 434 വിക്കറ്റുകൾ നേടിയ കപിൽദേവ് അന്നത്തെ ലോക റെക്കോർഡിന് ഉടമയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here