gnn24x7

ഉപയോഗിച്ച മരുന്നുകൾ കൊണ്ട്ദുർഗ്ഗാദേവി ഒരുങ്ങി

0
225
gnn24x7

ഇന്ന് മഹാനവമി

ആസാം : എപ്പോഴും വ്യത്യസ്തതകൾ മാത്രം തേടുന്ന ചില ആളുകളുണ്ട്. അത്തരത്തിൽ ഒരാളാണ് ആസാമിലെ സർക്കാർ ഉദ്യോഗസ്ഥനായ സൻഞ്ജിബ് ബാസാക്ക് . എല്ലാ വർഷവും  പ്രകൃതിക്കിണങ്ങുന്ന വസ്തുക്കൾകൊണ്ട് എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള ഉള്ള ദുർഗാദേവിയെ അദ്ദേഹം ഉണ്ടാക്കാറുണ്ട്. ഈ വർഷം COVID ന്റെ ആഘാതം അടയാളപ്പെടുത്തുന്നതിനായി കാലഹരണപ്പെട്ട മരുന്നുകൾ, ഇഞ്ചക്ഷൻ കുപ്പികൾ എന്നിവ ഉപയോഗിച്ച് അസം കലാകാരൻ ദുർഗ വിഗ്രഹം സൃഷ്ടിച്ചു. ഇത്തവണത്തെ നവരാത്രി മഹോത്സവം ഈ വിഗ്രഹം വച്ചാണ് അവർ ആഘോഷിക്കുന്നത്.

കഴിഞ്ഞ അഞ്ച് മാസങ്ങൾ കൊണ്ടാണ് ആണ് ഈ കലാകാരൻ ഉപേക്ഷിക്കപ്പെട്ടതും കാലഹരണപ്പെട്ടതും ആയ 40,000 ത്തോളം മരുന്ന് ടാബ് ലറ്റ് സ്ട്രിപ്പുകളും ഇഞ്ചക്ഷൻ ബോട്ടിലുകളും ഉപയോഗിച്ച്  ഇത്തവണത്തെ ദുർഗ്ഗാദേവിയെ നിർമ്മിച്ചത്. ഇതിനകം തന്നെ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഈ ദുർഗ്ഗാദേവിയെ കാണുവാൻ ആളുകൾ ആഗ്രഹിക്കുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ  വിവരങ്ങൾ ലഭിക്കുന്നുണ്ട്.

ലോക്ക് ഡൗൺ കാലഘട്ടത്തിൽ നിരവധി ആളുകൾ എത്രയോ മണിക്കൂറുകൾ മെഡിക്കൽഷോപ്പിന് മുൻപിൽ അത്യാവശ്യ മരുന്നുകൾ വാങ്ങുന്നതിനായി മണിക്കൂറുകൾ ക്യൂ നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അപ്പോഴാണ് തനിക്ക് എന്തുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകളെ കൊണ്ട് ദുർഗാ ദേവിയെ സൃഷ്ടിച്ചു കൂടാ എന്ന ചിന്ത രൂപപ്പെട്ടത്. അങ്ങനെയാണ് താൻ ഇത്തവണത്തെ ദുർഗ്ഗാദേവിയുടെ ശില്പം ഉപയോഗശൂന്യമായ മരുന്നുകൾ കൊണ്ടും മരുന്ന് ബോട്ടിലുകൾ കൊണ്ടും നിർമ്മിക്കാനുള്ള ഉള്ള തീരുമാനമായത് സൻഞ്ചിബ് ബാസാക്ക് പറയുന്നു. കഴിഞ്ഞതവണ ഇതുപോലെ വളരെ വിചിത്രമായ രീതിയിൽ  ഉപയോഗശൂന്യമായ ഇലക്ട്രിക് വയറുകൾ കൊണ്ടാണ് ദുർഗ്ഗാദേവിയെ അദ്ദേഹം സൃഷ്ടിച്ചിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here