gnn24x7

ഇന്ത്യയ്ക്ക് ആദ്യ ഏകദിനത്തില്‍ ദയനീയ പരാജയം

0
329
gnn24x7

സിഡ്‌നി: ഒസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ആദ്യ ദിനത്തില്‍ ദയനീയ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഒസ്‌ട്രേലിയ ഉയര്‍ത്തിയ 375 എന്ന കൂറ്റന്‍ റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തോടെ വെറും 308 റണ്‍സ് എടുത്ത് 66 റണ്‍സിന്റെ ദയനീയ പരാജയം സമ്മതിച്ചു.

ഇന്ത്യയിടെ മുന്‍നിര ബറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പൊടുന്നനെ പരാജയപ്പെട്ട സന്ദര്‍ഭത്തില്‍ ഹാര്‍ദ്ദിഖ് പാണ്ഡ്യയും ഓപ്പണര്‍ ശിഖര്‍ ധവാനും മാത്രമാണ് 128 റണ്‍സിന്റെ കൂട്ടുകെട്ടോടെ കുറച്ചെങ്കിലും ഇന്ത്യന്‍ ഇന്നിങ്ങിങ്‌സില്‍ പിടിച്ചു നിന്നത്. കൂട്ടുകെട്ടിലൂടെ നിന്ന ഹാര്‍ദ്ദിഖ് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 90 റണ്‍സ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മികച്ച തുടക്കത്തോടെ ബാറ്റ് ചെയ്തു. നായകന്‍ ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവിലാണ്373 എന്ന വലിയ സ്‌കോറില്‍ ഒസ്‌ട്രേലിയ എത്തിയത്. ആദം സാംപയും ജോഷ് ഹെയ്‌സല്‍വുഡും മികച്ച പ്രകടനം കഴ്ചവെച്ചു.

gnn24x7