gnn24x7

വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തി; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ അറസ്റ്റിൽ

0
384
gnn24x7

ചെന്നൈ: വനിതാ ജഡ്ജിമാർക്കും ജഡ്ജിമാരുടെ ഭാര്യമാർക്കും എതിരെ മോശം പരാമർശം നടത്തിയ കേസിൽ മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ഭാര്യമാർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കർണൻ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

ബുധനാഴ്‌ച ചെന്നൈയിൽ വെച്ചാണ് അറസ്‌റ്റ് ചെയ്തത്. ഭരണഘടനാപരമായ ഉയർന്ന സ്ഥാനം വഹിച്ചയാൾ ഇത്തരത്തിൽ വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത് നിർഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അഭിഭാഷകയായ എസ് ദേവികയുടെ പരാതിയെ തുടര്‍ന്നാണ് മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ കേസ് ഫയൽ ചെയ്തത്.

gnn24x7