gnn24x7

കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച ശേഷം സൂപ്പർ ഗ്ലൂ കണ്ണിലേക്ക് ഒഴിച്ച് പ്രതികാരം വീട്ടി മുൻകാമുകി

0
324
gnn24x7

ബീഹാർ; തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിന് കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച ശേഷം ഫെവി ക്വിക്ക് എന്ന സൂപ്പർ ഗ്ലൂ കണ്ണിലേക്ക് ഒഴിച്ച് പ്രതികാരം വീട്ടി പെൺകുട്ടി. ചൊവ്വാഴ്ച വൈകീട്ട് ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം നടന്നത്.

ഡിസംബർ ഒന്നിന് ശേഖപുര ജില്ലയിലായിരുന്നു ഗോപാൽ റാമിന്റെ വിവാഹം. കാമുകൻ ഗോപാൽ റാമിന്റെ വിവാഹത്തിൽ പെൺകുട്ടിക്ക് വൈരാഗ്യമുണ്ടായി. ഗോപാൽ റാമിന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയാണ് ഈ പെൺകുട്ടി.

ഗോപാൽ റാമിന്റെ വിവാഹ ശേഷം ഇവൾ സൗഹൃദം നടിച്ച് ​ഗോപാലിന്റെ വീട്ടിൽ കയറിപ്പറ്റി. പിന്നീട് ഉറങ്ങി കിടക്കുന്ന സമയത്ത്‌ ഗോപാൽ റാമിന്റെ ഭാര്യയുടെ കണ്ണിൽ ഫെവിക്വിക്ക് ഒഴിക്കുകയായിരുന്നു. സംഭവം നടന്ന സമയത്ത്‌ തന്നെ വീട്ടുകാർ മുന്കാമുകിയെ പോലീസിൽ ഏല്പിച്ചു. ഗോപാൽ റാമിന്റെ ഭാര്യയുടെകണ്ണിൽ ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

gnn24x7