gnn24x7

ഡീസലിനും പെട്രോളിനും വില കുതിച്ചുകയറുന്നു

0
280
gnn24x7

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വീണ്ടും പെട്രോളും ഡീസലിന്റെയും വില കുതിച്ചു കയറുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍വില ലിറ്ററിന് 73.07 രൂപയും പെട്രോളിന് 82.86 രൂപയും ആയിരിക്കുന്നു. ഈ രണ്ട് ആഴ്ചകള്‍ കൊണ്ട് ഉണ്ടായ പന്ത്രണ്ടാമത്തെ വര്‍ധനയാണിത്. ഒരു ദിവസം കൊണ്ട് പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് കൂടിയിരിക്കുന്നത്. കൊറോണ സന്ദര്‍ഭമായതിനാല്‍ മിക്കവാറും പൊതുജനങ്ങള്‍ ഈ വലവര്‍ധനവില്‍ ബുദ്ധിമുട്ടുമെന്നതില്‍ യാതൊരു തകര്‍ക്കവുമില്ല.

കൊറോണ പ്രതസന്ധികള്‍ കഴിഞ്ഞ് എണ്ണക്കമ്പനികള്‍ പ്രതിദിന വില പുതുക്കല്‍ പുനരാരംഭിച്ചത് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബര്‍ 20നാണ്. 15 ദിവസത്തിനിടെ പെട്രോളിന് 1.8 രൂപയും ഡീസലിന് 2.61 രൂപയും അപ്രതീക്ഷിതമായി കൂടി. സെപ്റ്റംബര്‍ 22 മുതല്‍ പെട്രോളിനും ഒക്ടോബര്‍ 2 മുതല്‍ ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നില്ല. വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ടാണ് ഡീസലിനും പെട്രോളിനും വില കുതിച്ചു കയറി കൊണ്ടിരിക്കുന്നത്.

gnn24x7