gnn24x7

ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

0
170
gnn24x7

കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ പര്യടനത്തിലെ ടി-20 മത്സര സീരിസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. കഴിഞ്ഞ ഏകദിന പരമ്പര നേടിയത് ഒസ്‌ട്രേലിയയായിരുന്നു. അതിനുള്ള പകരം വീട്ടലായി ടി-20 ഇന്ത്യന്‍ ടീം കണക്കാക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ആദ്യ ടി-20 മത്സരമെന്ന് സ്‌പോട്‌സ് വിദഗ്ധര്‍ വിലയിരുത്തുന്നു. ടോസ് നഷ്ടമായ ഇന്ത്യയോട് ബാറ്റുചെയ്യാന്‍ ഒസീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 20 ഓവറുകളില 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 161 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഓസീസിന് മറുപടിയായി 20 ഓവറുകളില്‍ വെറും 150 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ഇപ്പോള്‍ ടി-20 പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. മൂന്നു മത്സരങ്ങളാണ് ടി-20 യില്‍ ഉള്ളത്. ഇന്ത്യയുടെ മുഹമ്മദ് ഷാമിക്ക് മികച്ച നിലവാരത്തിലുയര്‍ന്ന് കളിക്കാനാവാത്തത് ഇന്ത്യയെ നിരാശയിലാക്കിയെങ്കിലും ആദ്യമത്സരം കളിച്ച ടി.നടരാജന്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. നാലു ഓവറുകള്‍ എറിഞ്ഞ നടരാജന്‍ മികച്ച തുടക്കത്തോടെ മൂന്നു വിറ്റക്കറ്റുകള്‍ കരസ്ഥമാക്കി. ചാഹലും മൂന്നുവിക്കറ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കരസ്ഥമാക്കി.

ഓസീസിന് വേണ്ടി ഷാറോണ്‍ ഫിഞ്ചും ഡാസി ഷോര്‍ട്ടും മികച്ച തുടക്കം നല്‍കിയിലെങ്കിലും പിന്നീട് പലര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. കേരളത്തിന്റ അഭിമാനമായ സഞ്ചുവും മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്. മികച്ച ബാറ്റിങ്ങില്‍ 23 റണ്‍സ് എടുക്കുകയും മികച്ച ക്യാച്ചിലൂടെ ഓസീസിന്റെ നിര്‍ണ്ണായക വിക്കറ്റായ സ്മിത്ത് പുറത്താവുന്നത്. ഒസ്‌ട്രേലിയ്ക്ക് വേണ്ട ിമോയസ് ഹെന്റിക്വസ് നാലു ഓവറുകളില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here