gnn24x7

ഇന്ത്യ-ചൈന അതിർത്തിപ്രദേശത്ത് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ട്

0
416
gnn24x7

ന്യൂഡൽഹി; ഇന്ത്യ-ചൈന അതിർത്തിപ്രദേശത്ത് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിന് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നത്‌. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിപ്രദേശമായ ബുംല പാസിന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചൈന നിർമിച്ച ഗ്രാമങ്ങളെന്നാണ് റിപ്പോർട്ട്.

ആദ്യ ഗ്രാമത്തിൽ 20 കെട്ടിടങ്ങളുണ്ട്, 2020 ഫെബ്രുവരി 17ഓടെ യാണ് ഈ ഗ്രാമത്തിന്റെ നിർമാണം പൂർത്തിയായത്. രണ്ടാമത്തെ ​ഗ്രാമത്തിന്റെ നിർമാണം നവംബർ 28 ഓടെ പൂർത്തിയായി, ഇവിടെ 50 ഓളം കെട്ടിടങ്ങളാണുള്ളത്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുമാണ് ഉള്ളത് എന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഭൂട്ടാനിൽ ചൈന പുതിയ ഗ്രാമം ഉണ്ടാക്കിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഒരാഴ്ച മുൻപ് പുറത്തുവന്നിരുന്നു.

gnn24x7