gnn24x7

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 23 കോവിഡ് മരണം

0
306
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് 23 മരണങ്ങളാണ് ഇന്ന് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 2859 പേര്‍ക്ക് രോഗം ബാധിച്ചു. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോവിഡ് ബാധിച്ച് ചികിത്സായിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

gnn24x7