gnn24x7

മുന്‍ മേയറും ട്രംപിന്റെ പ്രചാരണ അഭിഭാഷകനുമായ റുഡോള്‍ഫ് ഗിയൂലിയാനിക്ക് കോവിഡ് ബാധിച്ചു

0
211
gnn24x7

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ, പ്രചാരണ അഭിഭാഷകനുമായിരുന്ന റുഡോള്‍ഫ് ഡബ്ല്യു. ഗിലിയാനി കൊറോണ വൈറസിന് പോസിറ്റീവ് ആയതായി ട്രംപ് ഞായറാഴ്ച ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് ഗിയൂലിയാനിയെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 76 വയസ്സുള്ള ഗിയൂലിയാനി കൂടുതല്‍ അപകടസാധ്യതയുള്ള രോഗിയാണ്. പൊതുവെ 60 വയസ്സിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടാറുള്ളത്. അവര്‍ക്ക് മറ്റുള്ളവരെക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ കാണിക്കാറുണ്ട്. പിന്നീട് ഗിയൂലിയാനി ഞായറാഴ്ച ട്വിറ്ററില്‍ ഇങ്ങനെ എഴുതി: ”എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. എനിക്ക് വളരെയധികം പരിചരണവും ഇവിടെ ലഭിക്കുന്നുണ്ട്. അതില്‍ വലിയ സന്തോഷവും തോന്നുന്നു. വേഗത്തില്‍ സുഖം പ്രാപിക്കുകയും എല്ലാം നിലനിര്‍ത്തുകയും ചെയ്യും.”

വൈറ്റ് ഹൗസ് ഉപദേഷ്ടാവ് കൂടെയായ അദ്ദേഹത്തിന്റെ മകന്‍ ആന്‍ഡ്രൂ എച്ച്. ജിയൂലിയാനി നവംബര്‍ 20 ന് വൈറസിന് പോസിറ്റീവ് ആയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജിയൂലിയാനിക്കും കോവിഡ് പോസിറ്റീവ് ആയത്. തലേദിവസം പിതാവിനൊപ്പം ഒരു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹവും പ്രത്യക്ഷപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ മുഖ്യ അഭിഭാഷകനായിട്ടാണ് ജിയൂലിയാനി പ്രവര്‍ത്തിച്ചത്. പക്ഷേ അതൊന്നും ബൈഡന്റെ തേരോട്ടത്തില്‍ ചെലവായില്ലെന്നാണ് വാസ്തവം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വ്യാപകമായ വഞ്ചനയുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ജിയൂലിയാനി വീണ്ടും ആവര്‍ത്തിച്ചു അവകാശപ്പെട്ടിരുന്നുവെങ്കിലും നിയമപരമായ കേസുകളില്‍ വഞ്ചനയുടെ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here