gnn24x7

സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി

0
360
gnn24x7

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍ എത്തിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍ തടയണമെന്ന സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഇഡി ഓഫീസില്‍ ഹാജരായത്. നാലാം തവണയും ഇഡി സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു.

gnn24x7